തല തിരിഞ്ഞ ഞാൻ എന്ന വ്യക്തി ലക്കം 1

on

ഞാൻ ഒരു പ്രൊഫഷണൽ എഴുത്തുകാരനോ ഒരു അമെറ്റ്വെർ എഴുത്തുകാരനൊന്നുമല്ല. കുറെ നാളായി മനസിൽ കിടക്കുന്ന കുറച്ചു കാര്യങ്ങൾ എങ്ങനെയെങ്കിലും പ്രകടിപ്പിക്കുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശം. ഞാൻ പറയുന്ന പല കാര്യങ്ങൾ ചിലർക്കൊക്കെ വിഢിത്തമായി തോന്നിയേക്കാം. പക്ഷേ എനിക്കിത് പറയാതിരിക്കാൻ പറ്റുന്നില്ല.
രണ്ട് ദിവസം മുമ്പ് നേരിൽ കാണാൻ ഇടയായ ഒരു ചെറിയ സംഭാവമാണ് ഇപ്പൊ ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. നമ്മൾ പലരും ദിനംപ്രതി കാണുന്ന ഒരു കാഴ്ച്ചയാണ് ആദ്യം എനിക്ക് പറയാനുള്ളത്.
തിരുവനന്തപുരം സ്വദേശിയായ ഞാൻ, എല്ല ദിവസത്തെയും പോലെ നമ്മുടെ കരമന കളിയിക്കാവിള റോഡിൽ കൂടെ ജോലിക്ക് പോകുന്ന വഴി എന്റെ മുന്നിൽ പോകുന്ന ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന ഒരു നല്ല പൗരന്റെ പ്രവർത്തി കണ്ട് തലതിരിഞ്ഞ എനിക്ക് ഏറെ നാളത്തെ അമർഷം അടക്കിപിടിക്കാൻ കഴിയാതെ ചെറുതായി ഒന്നു പ്രതികരിക്കാൻ തോന്നി. സംഭവം മറ്റൊന്നുമല്ല, well dressed ആയിട്ടുള്ള ആ പൗരൻ, വീട്ടിൽ സ്വന്തം മുറിയിൽ ചെയുന്ന പോലെയാവണം, മുന്നിലും പിന്നിലും, രണ്ടു വശത്തും വേറെ വണ്ടിയുണ്ടെനുള്ള ഒരു ബോധവുമില്ലാതെ പുള്ളി ഓടിക്കൊണ്ടിരുന്ന ആ വണ്ടിയിൽ ഇരുന്നു തന്നെ റോഡിൽ തുപ്പി. മറ്റു വഴിയാത്രക്കാരുടെ ഭാഗ്യം കൊണ്ടോ അതോ പുള്ളിയുടെ ഉന്നം തെറ്റിയത് കൊണ്ടോ, ആരുടേം പുറത്തു വീണില്ല. തല തിരിഞ്ഞ എനിക്കൊന്നു പ്രതികരിക്കാൻ തോന്നി. ഞാൻ ഒന്നു horn അടിച്ചു. പുള്ളി തിരിഞ്ഞു നോക്കി,കാര്യം പിടികിട്ടി. ഞാൻ എന്റെ ബൈക്കിന്റെ വേഗത ഒന്നു കൂട്ടി. അവരുടെ ഒപ്പം എത്തി. പുറകിൽ ഇരിക്കുന്ന ആളോട് എന്താ ഭായി ഇതെന്ന് കൈകൊണ്ട് കാണിച്ചു ചോദിച്ചു. ഞാൻ തല തിരിഞ്ഞവനാണെന്ന് അവർക്ക് മനസിലായതു കൊണ്ടാവണം, ആ വണ്ടി ഓടിച്ചയാളും പുറകെ ഇരുന്നയാളും നല്ല രീതിയിൽ പുച്ഛം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ടു അവരങ്ങു പോയി. പിന്നെ ഞാൻ സ്വയം ചിന്തിച്ചു, പുലിവാൽ കല്യാണത്തിൽ സലിം കുമാർ പറഞ്ഞ പോലെ, എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ ഇന്ത്യ മഹാരാജ്യത്ത് ആർക്കും ആരുടേം വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്താൻ അവകാശമില്ലല്ലോ. നമ്മുടെ രാജ്യത്ത് ദൈവം സഹായിച്ചു നല്ല പുരോഗതി ഉള്ളത് കൊണ്ട് നഗര ഭാഗങ്ങളിലോ മറ്റു അനുബന്ധ പ്രദേശങ്ങളിലൊ spitting station അല്ലെങ്കിൽ spitting point, ഇതൊന്നും തന്നെ ഇല്ല. കുറെ വല്യ കെട്ടിടങ്ങൾ, ഇന്ഫോപാർക് അങ്ങനെ ഒത്തിരി സംഗതികളുണ്ട്. എന്നാൽ സംബൂർണ സാക്ഷരതയിൽ ഒന്നാമത് നിക്കുന്ന നമ്മുടെ കൊച്ചു കേരള ജനതക്ക് വണ്ടി ഒന്നു ഒതുക്കി നിറുത്തി ആരുടേം ദേഹത്ത് വീഴാതെ തുപ്പുന്നത് (അല്ലാതെ മറ്റു വഴിയില്ലല്ലോ) വിവരമില്ലായ്‌മയ്ക്ക് സമമാണ്. അല്ലെങ്കിൽ ക്ഷമയോടെ അവരുടെ സ്ഥാനം എത്തുന്നതുവരെ അടക്കിപിടിച്ചിരിക്കണം. അതിനു സാധിക്കാത്തതുകൊണ്ടാണല്ലോ വണ്ടിയിൽ ഇരുന്ന് തന്നെ തുപ്പുന്നത്. ഞാൻ തല തിരിഞ്ഞവൻ ആയതുകൊണ്ട് മാത്രമാവണം ചിലപ്പോൾ എനിക്കങ്ങനെ തോന്നുന്നത്.
To be continued.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s