തല തിരിഞ്ഞ ഞാൻ എന്ന വ്യക്തി ലക്കം 2

on

കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്നു സ്വയം കേരളീയർ തന്നെ വിശേഷിപ്പിക്കുന്ന കൊച്ചു നാട്. എല്ലാത്തിലും മുൻപന്തിയിൽ ആണെന്നാണ് വയ്പ്പ്. വിദ്യാഭ്യാസത്തിലും, മികച്ച ജീവിത സാഹചര്യങ്ങളുടെ ലഭ്യതയിലും, എല്ലാം കൊണ്ട് ഒന്നാമത്. പക്ഷേ ഈ പറയുന്നതുപോലൊരു സാഹചര്യം ഇന്ന് ഇവിടെ നമുക്കുണ്ടോ….? നല്ലവണ്ണം തലത്തിരിഞ്ഞ ഒരു വ്യക്തി എന്നതുകൊണ്ട എനിക്കങ്ങനെ തോന്നിട്ടില്ലാ. ഒരു നാടിനു മികച്ച സാഹചര്യങ്ങൾ അവിടുത്തെ ഭരണാധികാരികൾ, നാട്ടുകാർ എല്ലാം ചേർന്നാണല്ലോ ഒരുക്കേണ്ടത്. ഭരണാധികാരികളേ മാറ്റി നിറുത്താം. കാരണം വർഷങ്ങളായിട്ടവർ ഭരിക്കുകയാണല്ലോ. ഇന്നും തീരാത്ത മത്സര ഭരണം. എന്നാൽ നാട്ടുകാർ, എന്റെ നാട്, എന്റെ ദേശം അങ്ങനെ മാത്രം ചിന്തയുള്ള എത്ര വ്യക്തികളെ നമുക്കി സമൂഹത്തിൽ കാണാൻ സാധിക്കും. കൂലിപ്പണിക്കാർ തൊട്ട്, Doctors, Engineers, കുട്ടികൾക്ക് നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപകർ (അതോക്കെ പണ്ട്, ഇന്ന് എങ്ങനെ ഉയർന്ന മാർക് വാങ്ങി നല്ല ജോലിക്ക് കേറാം എന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകരാണ് ഏറെയും), രാഷ്ട്രീയക്കാർ വരെ. എല്ലാം നല്ലത് എന്നിരിക്കട്ടെ. എന്നാൽ പ്രകൃതിക്കായി ശ്രദ്ധയുള്ള എത്ര പേരുണ്ട് ഈ കൂട്ടത്തിൽ എന്നറിയില്ല. ഉദാഹരണത്തി ന് മരങ്ങൾ നട്ടു പിടിപ്പിക്കുന്നതാണല്ലോ നമ്മുടെ പ്രകൃതയി സംരക്ഷണം (അല്ലെങ്കിലും നമ്മുടെ പ്രവർത്തികൾ സീസണലാണല്ലോ……).പിന്നെ മരങ്ങളെ ശ്രദ്ധിക്കുന്നത് അതു മുറിച്ചാൽ എത്ര മാത്രം തടി കിട്ടും, അല്ലേൽ വിറ്റു കാശാക്കുന്നതിനെ പാറ്റി. പരിപാലനത്തെ പറ്റി ആർക്കും അത്ര ബോധമില്ല എന്നുവേണം കരുതാൻ. അതുകൊണ്ടാണല്ലോ മികച്ച സൗകര്യങ്ങളുള്ള, സാക്ഷരതയിൽ മുൻപിലുള്ള, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊക്കെ നല്ലത് ചിന്തിക്കാനും, അഭിമാനത്തോടെ ചപ്പു ചവറുകളും, കശാപ്പു ശാലയിലെ മാലിന്യങ്ങളും എല്ലാം വലിച്ചെറിയുന്നതിന് തിരക്ക് കൂട്ടുന്നതും, അതും കണ്ടവന്റെ പറമ്പിൽ വലിച്ചെറിഞ്ഞാൽ പിനേം സന്തോഷം. ഒരു തോടൊ, കുളമോ കണ്ടാൽ എങ്ങനെ അതിനെ പ്രയോജന പെടുത്താം…? മാലിന്യങ്ങൾ വലിച്ചെറിയാൻ വേണ്ടി മാത്രവും പ്രയോജനപെടുത്താം എന്നു സാക്ഷരതയിൽ ഒന്നാമതുള്ള കേരാളിയർക്കറിയാം. തികചും അസ്വാഭാവികതയുള്ള നാട്ടിൽ, ക്ഷമിക്കണം തികച്ചു സ്വാഭാവികതയും മാതൃകാപരവുമായ ഈ നാട്ടിൽ തലതിരിഞ്ഞ ഒരു വ്യക്തി എന്ന നിലയിൽ, അവിടെ താമസിക്കുന്ന ഇത്തരം സ്വാഭാവിക പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യരെ ജൂൺ 5 പോലുള്ള ദിവസങ്ങളിൽ ആധരിക്കയാണ് വേണ്ടത്. ചപ്പു ചവറുകൾ, മാലിന്യങ്ങൾ വലിച്ചെറിയുന്നത് കൊണ്ട് മാത്രമല്ല, മറ്റുപല കാരണങ്ങളാലും പ്രകൃതി നശിക്കുന്നുണ്ടെന്ന ഉത്തമ ബോധത്തോടെ പ്രകൃതിയെ നശിപ്പിക്കാം എന്നു പ്രതിജ്ഞ ചെയ്യാം ഈ ജൂൺ 5 ന്.

തുടരും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s