തല തിരിഞ്ഞ ഞാൻ എന്ന വ്യക്തി ലക്കം 3

റംസാൻ ഒക്കെ കഴിഞ്ഞു. എല്ലാവരും
നന്നായി തന്നെ ആഘോഷിച്ചു എന്നു വിശ്വസിക്കുന്നു. നല്ലത്‌. എന്നാൽ റംസാനു കുറച്ചു ദിവസം മുമ്പാണ് സർക്കാരിന്റെ ഒരു പുതിയ വാർത്ത കേൾക്കുന്നത്. ദുരഭിമാന കൊല എന്നു മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന കെവിന്റെ അരും കൊലക്ക് നഷ്ടപരിഹാരമായിട്ട് 10 ലക്ഷം രൂപയും, ഭാര്യയായ നീനുവിന്
തുടർ പഠനത്തിന് എല്ലാ സഹായവും സർക്കാർ പ്രഖ്യാപിച്ചു. വളരെ നല്ല കാര്യം തന്നെ. അതവർക് നല്ലൊരു സഹായം തന്നെ ആകും. മരിച്ച കെവിന് പകരമാകില്ലെങ്കിലും. എന്നാൽ സർക്കാരിന്റെ അല്ലെങ്കിൽ പൊലീസിന്റെ നീതി നിർവ്വഹണ വീഴച്ചയിൽ ദുരിതം അനുഭവിക്കുന്നവർക്ക് മാത്രമേ നീതി അല്ലെങ്കിൽ നഷ്ടപരിഹാരം കിട്ടുള്ളോ ? എന്റെ ഒരു സംശയം ആണിത്. ഇതാദ്യത്തെ സംഭവമൊന്നും അല്ലല്ലോ……
ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ ഇങ്ങനെയാണോ ? അങ്ങനെയാണേൽ നമ്മുടെ ഭരണ സിരാ കേന്ദ്രത്തിനു മുമ്പിൽ ഒത്തിരി പേർ സമരം കിടപ്പുണ്ട് (നമ്മുടെ ശ്രീജിത്തിനെ ആരും മറന്നിട്ടില്ലല്ലൊ. ഇപ്പോ ഇവിടുത്തെ വിഷയം അതല്ലല്ലോ. അതിലേക്ക് മറ്റൊരു ലക്കത്തിൽ വരാം). ഒരു സെന്റ് ഭൂമിക്കായി സമരം കിടക്കുന്നവർ. വൻകിട സംരംഭംങ്ങൾക്കു അത് സർക്കാരിന്റെ ആണേലും സർക്കാരുമായി ചേർന്നുള്ള മറ്റു സ്വകാര്യ സംരംഭങ്ങൾക്ക് വേണ്ടിയാണേലും സ്ഥലം കണ്ടെത്താൻ ഒരു തടസവും ബുദ്ധിമുട്ടും ഇല്ല. ആരെ പറ്റിച്ചിട്ടാണേലും കൊന്നിട്ടാണേലും അതു കണ്ടെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.എന്നാൽ പാവങ്ങൾക്ക് ഒരു സെന്റ് ഭൂമി കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ് എന്ന നെറികെട്ട ന്യായത്തിന് മാറി മാറി വരുന്ന സർക്കാരിനോട് ചോദിച്ചാൽ ഞങ്ങളുടെ ഭരണ സമയത്ത് മാത്രമല്ലല്ലോ അതിനു മുമ്പ് ഭരിച്ച സർക്കാരിന്റെ സമയത്തും ഇങ്ങനെയൊക്കെ തന്നെ അല്ലാർന്നോ എന്ന മുടന്തൻ ന്യായമാണ് മറുപടി. എന്നാൽ മനസാക്ഷിയുള്ള ഏതെങ്കിലും ഒരു പൊലീസുകാരൻ ഇറങ്ങി ഈ സമരം കിടക്കുന്നവരെ അങ്ങു തല്ലി കൊന്നിരുന്നേൽ അവരുടെ അനന്തരാവകാശികൾക്കെങ്കിലും വീട് കിട്ടിയേനെ. കുറച്ചു കാശും. പോലീസിന്റെ നിഷ്ക്രിയമായ പെരുമാറ്റത്തിന് പകരം സർക്കാർ വക നഷ്ടപരിഹാരം. ആ പാവങ്ങൾ ഒക്കെ രക്ഷപ്പെട്ടേനെ. നമ്മുടെ സമൂഹം അങ്ങനെയാണല്ലോ. അതല്ലേ മധുവിന്റെ കേസിലും സംഭവിച്ചത്. അതു പോലീസുകാരൻ അല്ല എന്നുള്ള ഒരു വ്യത്യാസം അല്ലേയുള്ളു. ഈ സർക്കാരിനൊക്കെ എവിടുന്നാ ഇത്രേം കാശ്. നമ്മുടെ നികുതിയും കൂടെ ചേർന്നുള്ള പണം അല്ലായിരിക്കും അല്ലേ…..??????

തുടരും……

(PS. മുകളിൽ കുറിച്ച കാര്യങ്ങൾ ചില വസ്തുതകൾ മാത്രമാണ്. അതിനെ ദയവു ചെയ്ത് രാഷ്ട്രീയ വത്കരിച്ചു കാണാൻ ശ്രമിക്കരുത്. ഒരു രാഷ്ട്രീയ കക്ഷികളെയും ഇതിൽ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല.)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s